ഭാരതാംബ ചിത്രവിവാദം വീണ്ടും പുകയുന്നു; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി.ശിവന്‍കുട്ടി


ഷീബ വിജയൻ

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബ ചിത്രവിവാദം വീണ്ടും പുകയുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. താന്‍ ചെല്ലുമ്പോള്‍ കാണുന്നത് ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു. കാര്യപരിപാടിയില്‍ പുഷ്പാര്‍ച്ചനയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചത് അനൗചിത്യമാണ്. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി. അഹങ്കാരവും ധിക്കാരവും നിറഞ്ഞതാണ് ഗവര്‍ണറുടെ പ്രവൃത്തി. രാജ്ഭവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കുടുംബസ്വത്തല്ലെന്നും മന്ത്രി തുറന്നടിച്ചു.

article-image

adsasdafsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed