ഡൽഹിയിലിരിക്കുന്ന യജമാനന്മാരെ സിപിഐഎമ്മിന് പേടി; ആര്യാടൻ ഉജ്ജ്വല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വിഡി സതീശൻ


ഷീബ വിജയൻ

തിരുവന്തപുരം: സിപിഐഎം-സംഘപരിവാർ ബന്ധം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് കാലിൽ നിൽക്കാത്ത പാർട്ടിയായി സിപിഐഎമ്മും സിപിഐയും മാറി. ഇത് യാഥാർത്ഥ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചേർന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണ്. പഴയ സിപിഐഎമ്മാണെങ്കിൽ ഇത് നടക്കുമോ എന്ന് വിഡി സതീശൻ ചോദിച്ചു.

പ്രവേശ് ജാവഡേക്കർ സിപിഐഎം നേതാക്കളെയാണ് കാണാൻ പോയത്. ഇവർ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. ഹൈവ മുഴുവൻ പൊളിഞ്ഞിട്ടും സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് നിതിൻ ഗഡ്കരിയെ കാണാൻ പോയത്. ഹൈവേ തകർന്നതിനാണോ സമ്മാനപ്പെട്ടി. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ട്. ഡൽഹിയിൽ ഇരിക്കുന്ന യജമാനന്മാരെ സിപിഐഎമ്മിന് പേടിയാണെന്ന് വിഡി സതീശൻ പറഞ്ഞു.

article-image

dsffdsdfsadfsdfs

You might also like

Most Viewed