ആര്യാടന് കഥയെഴുതാൻ പോകാം, സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകും: പി.വി.അന്‍വര്‍


ഷീബ വിജയൻ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ ആര്യാടന്‍ ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്ന് പി.വി.അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ടും യുഡിഎഫില്‍ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അൻവർ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ മുന്നണികൾ അവഗണിച്ചു. വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാതെ വോട്ടര്‍മാരെ മൂന്ന് മുന്നണികളും വിഡ്‌ഢികളാക്കി. നിലമ്പൂരില്‍ നടക്കുന്നത് മനുഷ്യരുടെ നിലനില്‍പ്പിന്‍റെ പോരാട്ടമാണ്. സര്‍ക്കാരിനെതിരേ പ്രതികാരബുദ്ധിയോടെ ജനം വോട്ടുചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു.

article-image

adfsdfsdfsdfsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed