യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പര്‍വതാരോഹകനെ രക്ഷപെടുത്തി


ഷീബ വിജയൻ

ന്യൂഡല്‍ഹി: യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പര്‍വതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷപെടുത്തി. പ്രത്യേക സംഘമാണ് ഹസന്‍ ഖാനെ രക്ഷപെടുത്തിയത്. ഡെനാലി ബേസ് ക്യാമ്പിലേയ്ക്ക് ഇദ്ദേഹത്തെ ഉടന്‍ എത്തിക്കും. സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പ് അസിസ്റ്റന്‍റ് സെക്‌ഷൻ ഓഫിസറായ ഹസന്‍ ഖാനെ രക്ഷപെടുത്താന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലാണ് ഹസൻ ഖാൻ കുടുങ്ങിയത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കുടുങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ച എട്ടരയോടുകൂടിയാണ് താൻ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹസന്‍ ഖാന്‍റെ സാറ്റലൈറ്റ് ഫോൺകോള്‍ എത്തിയത്. തുടര്‍ന്ന് സന്ദേശവുമെത്തി. ഹസൻ ഖാനെ രക്ഷപെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 2022ൽ എവറസ്റ്റ് കീഴടക്കിയിരുന്നു. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിലെ ഡെനാലി, അന്‍റാർട്ടിക്കയിലെ മൗണ്ട് വിൻസൻ എന്നീ പർവതങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്. പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ.അലി അഹമ്മദ് ഖാന്‍റെയും ജെ.ഷാഹിദയുടെയും മകനാ‌ണ് ഹസൻ ഖാൻ.

article-image

dfassfgdfsgdsfdfds

You might also like

Most Viewed