പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ല: ഹൈകോടതി


ഷീബ വിജയൻ

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്. പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാണെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈകോടതി ഉത്തരവ്. പമ്പുകളിലെ ഉപയോക്താക്കള്‍ക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് തീരുമാനം. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി പറഞ്ഞു. പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതു ജനങ്ങളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹ‍ർജി. കേരള സർ‍ക്കാരാണ് കേസിൽ എതി‍ർകക്ഷിയായിട്ടുള്ളത്.

article-image

aqsdasdasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed