മില്‍മയുടെ വ്യാജനായ മിൽനയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി


ഷീബ വിജയൻ

തിരുവനന്തപുരം: മില്‍മയുടെ ഡിസൈൻ അനുകരിച്ച് ഇതേ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് പിഴയിട്ട് കോടതി. മില്‍ന എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയുടേതാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് പിഴ. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ പിഴ അടയ്ക്കാനാണ് കോടതി നിര്‍ദേശം. മില്‍മ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇടപെടൽ.

article-image

asddsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed