ദേശീയപാത തകര്‍ന്നത് മണ്ണിന്‍റെ കുഴപ്പം കാരണം; എന്‍എച്ച്എഐ ഹൈക്കോടതിയില്‍


ഷീബ വിജയൻ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയപാത തകര്‍ന്നത് മണ്ണിന്‍റെ കുഴപ്പം കാരണമെന്ന് എന്‍എച്ച്എഐ ഹൈക്കോടതിയില്‍. ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്‍റെ ദൃഡത ഇല്ലാതാക്കിയെന്നും എന്‍എച്ച്എഐ കോടതിയെ അറിയിച്ചു. ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണ്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. പ്രൊജക്ട് കൺസൾട്ടന്‍റിനെയും വിലക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രഫസർക്ക് മേൽനോട്ട ചുമതല നൽകിയെന്നും ദേശീയപാതാ അഥോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പാതയുടെ പുനർനിർമാണം പൂർത്തിയാക്കാൻ പ്രത്യേകം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി കോടതിയെ അറിയിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

article-image

AXSDFSDSF

You might also like

  • Lulu Exchange
  • Straight Forward

Most Viewed