പാതി വില തട്ടിപ്പ് കേസ്; ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കെഎൻ ആനന്ദകുമാർ സുപ്രീംകോടതിയിൽ


പാതി വില തട്ടിപ്പ് കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാർ സുപ്രീംകോടതിയെ സമീപിച്ചു. തട്ടിപ്പിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് വാദം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളിയത്.

ആരോഗ്യസ്ഥതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലും ആനന്ദകുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തുടനീളം 65 സീടുകളിലായി 153 എജിഒകളാണ് തട്ടിപ്പിന് ഇരയായിട്ടുള്ളത്. മുവാറ്റുപുഴയിൽ മാത്രം 1853 പരാതിക്കാരുണ്ട്.

article-image

zczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed