കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്, അതിന് ഡോക്ടറെ കാണിക്കണം; രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേളയിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കേരളത്തിലും വികസനനേട്ടമുണ്ടാകാൻ പോവുകയാണ്. സി.പി.എമ്മിന് ഉറക്കം നഷ്ടപ്പെടാൻ പോവുകയാണ്. അതാണ് ട്രോളുകളിലൂടെ അവർ നിറയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അത് മനസിലാകണമെന്നില്ല. അദ്ദേഹത്തിന് ചില പ്രശ്നങ്ങളുണ്ട്. അതിന് ഡോക്ടറെ കണ്ട് ചികിത്സിക്കുകയാണ് വേണ്ടതെന്നും തന്നെ ഇങ്ങനെ ട്രോളിയിട്ട് കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
''വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം കേരളം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് ഒരു സങ്കടം. ഞാൻ നേരത്തേ വന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. പ്രവർത്തകർ നേരത്തേ വന്നതിനാലാണ് അവർക്കൊപ്പം സംസ്ഥാന പ്രസിഡന്റായ ഞാനും നേരത്തേയെത്തിയത്. മറ്റുള്ളവർ വി.ഐ.പി ലോഞ്ചിലേക്ക് പോയപ്പോൾ എനിക്ക് വേദിയിലിരുന്ന് പ്രവർത്തകരോട് സംസാരിക്കണമെന്ന് പറയുകയായിരുന്നു. ഇന്ത്യയിലെ പ്രധാന പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചു. അപ്പോൾ ഞാനും അതേറ്റ് വിളിക്കുകയായിരുന്നു. ഇതൊക്കെ കാണുമ്പോൾ, കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്തൊരു സൂക്കേട്. അദ്ദേഹത്തിന്റെ സങ്കടം പരിഹരിക്കാൻ ഞാൻ ഡോക്ടറോ സൈക്കോളജിസ്റ്റോ അല്ല. അതിന് മരുന്ന് വേണേൽ ഡോക്ടറെ പോയി കാണട്ടെ. ബി.ജെ.പി ഓരോ പദ്ധതിയും പൂർത്തിയാക്കുമ്പോൾ ഇങ്ങനെ സങ്കടപ്പെടാൻ പോയാൽ അതിനേ സമയമുണ്ടാവുകയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ വേദിയിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി ആദ്യം രംഗത്തുവന്നത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആയിരുന്നു.
SXZDXZSACASAS