ഏഷ്യൻ സ്കൂൾ മുൻ അദ്ധ്യാപിക നാട്ടിൽ നിര്യാതയായി

മനാമ: ബഹ്‌റൈനിലെ ഏഷ്യൻ സ്കൂളിലെ മുൻ അദ്ധ്യാപിക നാട്ടിൽ നിര്യാതയായി.തലശ്ശേരി എരഞ്ഞോളി കൃഷ്ണയിലെ രാധിക രാജ് (37) ആണ് മരണമടഞ്ഞത്.അർബുദ ബാധിതയായിരുന്നു.2013 മുതൽ 2020 വരെ ഏഷ്യൻ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അച്ഛൻ രാജൻ കെ, അമ്മ സജിത വി വി, ഭർത്താവ് സുമേഷ് കെ. ഒരു വയസ്സ് പൂർത്തിയായ ഇരട്ടകുട്ടികളായ ദേവത, ദ്വിത എന്നിവരാണ് മക്കൾ. സഹോദരങ്ങൾ ഗോപിക രാജ് (ഇരിട്ടി),ഗോകുൽ രാജ് ( ബഹ്‌റൈൻ).
aa