കെ.എം എബ്രഹാമിന് ആശ്വാസം; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ


മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ. സുപ്രീംകോടതിയാണ് കെ.എം എബ്രഹാമിന്റെ ഹരജി പരിഗണിച്ച് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ.എം. എബ്രഹാമിന്‍റെ ഹരജിയിലെ ആവശ്യം. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിൽ ഉള്ളത്. കൊല്ലത്തെ എട്ട് കോടി വില വരുന്ന ഷോപ്പിങ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയിലാണ് അന്വേഷണം.

2015ൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ചായിരുന്നു പരാതി. എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യവും ഉണ്ട്. എന്നാൽ ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം.

article-image

dsdsadaqswadeqf

You might also like

Most Viewed