സിപിഎമ്മിനെ എം.എ.ബേബി നയിച്ചേക്കും; ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം


സിപിഎമ്മിന്‍റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപനം. എം.എ.ബേബിയെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം വ്യക്തമാക്കി. മുഹമ്മദ് സലീമിന്‍റെ പേര് ധാവ്‍ലെ നിര്‍ദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാനില്ലെന്ന് സലീം വ്യക്തമാക്കി.

അതേസമയം പ്രകാശ് കാരാട്ട് അടക്കം ആറു പേർ പിബിയിൽ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. കെ.കെ.ഷൈലജ പിബിയിൽ എത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. മറിയം ധാവ്‍ലെ, യു.വാസുകി എന്നിവര്‍ പിബിയിലെത്തിയേക്കും. വിജു കൃഷ്ണൻ, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തും. പി.കെ.ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവിന് ശിപാര്‍ശ നൽകാനും തീരുമാനമായി.

article-image

adsdsdsaasd

You might also like

  • Straight Forward

Most Viewed