സിനിമ നടന്‍ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനം, മറക്കരുത് ; സുരേഷ് ഗോപിക്കെതിരെ ചെന്നിത്തല


കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രമേശ് ചെന്നിത്തല. സിനിമ നടന്‍ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വമുണ്ട്. മാധ്യമങ്ങളോട് സുരേഷ് ഗോപി കുറച്ചുകൂടി സൗമ്യനായി പെരുമാറണമെന്നും പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ തീവ്ര വര്‍ഗീയ വിഭജനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വര്‍ഗീയത ആളികത്തിക്കാനുള്ള ബിജെപിയുടെ ശ്രമം എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

article-image

eafrfeafawfq

You might also like

  • Lulu Exchange
  • Straight Forward

Most Viewed