പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസ് പ്രായമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്തായ ധനേഷ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

article-image

ADESWERWARADEFS

You might also like

Most Viewed