പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ


കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പൊലീസ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകൽ 3.45 ഓടെ കായണ്ണ ഹെൽത്ത് സെന്ററിനുസമീപം റോഡിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ്‌ ഇയാൾ പിടിയിലായത്‌. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്.

കായണ്ണ ഹെൽത്ത് സെന്റർ റോഡിൽ കഞ്ചാവ് വിൽപ്പനക്കാരും ആവശ്യക്കാരും തമ്പടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പട്രോളിങ് നടത്തിയത്‌.

article-image

QERWFDEDFS

You might also like

  • Straight Forward

Most Viewed