വസ്തുതകൾ കൃത്യമായി അവതരിപ്പിച്ചതാണ് ശശി തരൂർ ചെയ്ത പാതകമെന്ന് എം.വി.ഗോവിന്ദൻ

ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശരി പറയുന്നത് ആരായാലും അത് അംഗീകരിക്കുക. ആ അർഥത്തിൽ തരൂർ പറഞ്ഞ ശരി തങ്ങൾ അംഗീകരിക്കുന്നെന്ന് ഗോവിന്ദൻ പ്രതികരിച്ചു. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കോൺഗ്രസ് സമീപിക്കുന്നത് എങ്ങനെയെന്നതിന്‍റെ തെളിവാണ് കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുതകൾ കൃത്യമായി അവതരിപ്പിച്ച് സംസാരിച്ചതാണ് തരൂർ ചെയ്ത പാതകം. ലേഖനം എഴുതിയതും അതിന്‍റെ ഉള്ളടക്കവും അല്ല പ്രശ്നം അത് എഴുതിയ ആളാണ് കോൺഗ്രസിന്‍റെ പ്രശ്നമെന്നും ഗോവിന്ദൻ പറഞ്ഞു
asxsz