ഹാർട്ട് ബഹ്‌റൈൻ ഏഴാം വാർഷികം ആഘോഷിച്ചു

ജീവകാരുണ്യ സംഘടനയായ ഹാർട്ട് ബഹ്റൈൻ സൗഹൃദകൂട്ടായ്മയുടെ ഏഴാം വാർഷികം ആഘോഷിച്ചു. സെഗയ ബിഎംസി ഹാളിൽ നടന്ന പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ അഹ്‌മദ് കരാത്ത മുഖ്യാതിഥിയായിരുന്നു. വിജു രവീന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കാസിം കല്ലായി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൈതരത്ത് ആശംസകൾ നേർന്ന പരിപാടിയിൽ ഷീബ സുനിൽ നന്ദി രേഖപ്പെടുത്തി. ഗ്രൂപ്പ് അംഗങ്ങളുടെ ഫാഷൻ ഷോയോടു കൂടി ആരംഭിച്ച കലാപരിപാടികളുടെ ഭാഗമായി ബികെഎസ് വൗ മം ടൈറ്റിൽ വിന്നർ സൗമ്യ സജിത്തിന്റെയും സ്വാതിക സജിത്തിന്റെയും പ്രകടനവും, ഹാർട്ട് അംഗങ്ങൾ ഉൾപ്പെട്ട ടീം സ്വസ്ഥി അവതരിപ്പിച്ച ക്ഷണിക്കപ്പെടാത്ത അഥിതി എന്ന രംഗാവിഷ്‌കരവും, സോപാനം വാദ്യകലാ സംഘത്തിന്റെ ചെണ്ടമേളയും ശ്രദ്ധേയമായി.
sdds
defswdswasa
dxdxds
adadscs