ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിനു കീഴടങ്ങി


മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരണത്തിനു കീഴടങ്ങി. മർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെൺകുട്ടി ജീവൻ നിലനിർത്തിയിരുന്നത്.

പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദിച്ചിരുന്നു. തലയിൽ ചുറ്റിക കൊണ്ട് ക്രൂരമായി പ്രതി പെൺകുട്ടിയെ അടിച്ചു. ഇതിലുണ്ടായ മനോവിഷമത്താലാണ് പെൺകുട്ടി ഷോൾ കഴുത്തിൽ കുരുക്കി ഫാനിൽ തൂങ്ങിയത്. എന്നാൽ ഇത് കണ്ടുനിന്ന പ്രതി പെൺകുട്ടിയുടെ ഷോൾ മുറിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. അങ്ങിനെയാണ് പ്രതി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. പെൺകുട്ടി മരിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനൂപ് വീട്ടിൽ നിന്നും പുറത്തേക്ക് കടന്നത്.

ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു.

article-image

AEFERWSERWSERW4S

You might also like

  • Lulu Exchange
  • Straight Forward

Most Viewed