പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയിൽ എഴുതിവെച്ചു'; പത്ത് പേർ കസ്റ്റഡിയിൽ


കായികതാരമായ പെണ്‍കുട്ടിയുടെ പീഡനപരാതിയില്‍ പത്തുപേരെ കൂടി കസ്റ്റഡിയിലെടുത്ത് പോലീസ്. വെള്ളിയാഴ്ച അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി വിവിധയിടങ്ങളില്‍ ലൈംഗികചൂഷണത്തിനു വിധേയരാക്കിയ കായിക പരിശീലകര്‍, കായികതാരങ്ങള്‍, സഹപാഠികള്‍, പ്രദേശവാസികള്‍ ഉള്‍പ്പെടെ അറുപതിലേറെ പേര്‍ക്കെതിരേ മൊഴി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു ലഭിച്ച പരാതി പോലീസിന് കൈമാറുകയും തുടര്‍ന്ന് സിഡബ്ല്യുസി നിയോഗിച്ച കൗണ്‍സിലറും പോലീസും കുട്ടിയില്‍നിന്നു മൊഴിയെടുക്കുകയുമായിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് വിവിധയിടങ്ങളില്‍വച്ചാണ് ലൈംഗിക പീഡനം നടന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്തു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ തന്നെ മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. പെൺകുട്ടിയുടെ 13-ാം വയസില്‍ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് അടക്കം പീഡിപ്പിച്ചതായും മൊഴിയുണ്ട്. പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ടതാണ്. പത്തനംതിട്ട ഡിവൈഎസ്പിയാണു കേസ് അന്വേഷിക്കുന്നത്. പീഡനം നടന്ന ദിവസവും സ്ഥലവും പീഡിപ്പിച്ചവരുടെ പേരും പെണ്‍കുട്ടി എഴുതി സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു. വീടിനടുത്തുള്ള കുന്നിന്‍മുകളിലെത്തിച്ച് മൂന്നുപേര്‍ സംഘം ചേര്‍ന്നു പീഡിപ്പിച്ചുവെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് മൂന്നുപേര്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

article-image

awfsdsdszadesades

You might also like

  • Lulu Exchange
  • Straight Forward

Most Viewed