നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റേത് കൊലപാതകമെന്ന് പിതാവ്


നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അമ്മുവിന്റെ പിതാവ് സജീവ്. ഒമ്പത് കുട്ടികള്‍ നിരന്തരം അമ്മുവിനെ ഉപദ്രവിച്ചെന്നും സജീവ് പറഞ്ഞു. അമ്മു ഡയറിയെഴുതില്ലെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. അമ്മുവിന്റെ മുറിയിലെ ഡയറിയില്‍ നിന്ന് ഐ ക്വിറ്റ് എന്നെഴുതിയ കത്ത് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അമ്മു ഡയറിയെഴുതില്ല. കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണം. എല്ലാ ദിവസവും അമ്മു വിളിക്കും. ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്ക് പോകുമ്പോള്‍ വിളിക്കും. വൈകീട്ടും വിളിക്കും. വൈകീട്ട് വിളിക്കാതായപ്പോഴാണ് ഞാന്‍ അങ്ങോട്ട് വിളിക്കുന്നത്. ഫോണ്‍ എടുത്തില്ല. ഭാര്യ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോഴാണ് വാര്‍ഡന്‍ സുധയെ വിളിക്കുന്നത്. അഞ്ചാറ് തവണ വിളിച്ചപ്പോഴാണ് വാര്‍ഡന്‍ ഫോണ്‍ എടുത്തത്. അപ്പോള്‍ ഹോസ്റ്റലിലേക്ക് വരുന്ന വഴിക്ക് അമ്മു കാല്‍ തട്ടി വീണ് ഒടിവുണ്ടെന്ന് പറഞ്ഞു', പിതാവ് പറഞ്ഞു.

അമ്മുവിനെ ആശുപത്രിയിലെത്തിക്കാനും സമയമെടുത്തെന്ന് സജീവ് ആരോപിച്ചു. നാലരയ്ക്ക് വീണെന്നാണ് പിന്നീട് ലഭിച്ച വിവരമെന്നും 20 മിനുറ്റ് പോലും ദൂരമില്ലാത്ത ആശുപത്രിയിലേക്ക് അഞ്ചര മണിക്കാണ് അമ്മുവിനെ കൊണ്ടുപോയതെന്നും പിതാവ് ആരോപിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയത് വസ്ത്രം മാറാനാണെന്ന സംശയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിന് ചുറ്റും ചെളിയാണെന്നും എന്നാല്‍ അമ്മുവിന്റെ വസ്ത്രത്തില്‍ ഒരു ചെളിയുമില്ലായിരുന്നുവെന്നും സജീവ് പറഞ്ഞു.

'അമ്മുവിനെ ഉപദ്രവിച്ച മൂന്ന് കുട്ടികളും ക്രിമിനലുകളാണ്. ഇവര്‍ മൂന്ന് പേരും അപായപ്പെടുത്തി വസ്ത്രം മാറ്റിയതാണോയെന്നാണ് സംശയം. പത്ത് മുപ്പത്തഞ്ചടി ഉയരത്തില്‍ നിന്ന് വീണിട്ടും അമ്മുവിന് ഒരു പരിക്ക് പോലുമില്ല.അമ്മുവിനെ തിരുവനന്തപുരത്തെത്തിച്ചപ്പോള്‍ കയ്യില്‍ ഒരു ഐവി ലൈന്‍ പോലുമിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പത്തനംതിട്ടയില്‍ നിന്ന് തന്നെ അമ്മു മരിച്ചിരുന്നു. വാര്‍ഡന്‍ പറഞ്ഞത് കള്ളമാണ്. ആംബുലന്‍സില്‍ നിന്ന് ഇറക്കുമ്പോള്‍ ഓക്‌സിജന്‍ പോലുമില്ലായിരുന്നെന്നും സജീവ് വ്യക്തമാക്കി. ഹോസ്റ്റല്‍ വാര്‍ഡന്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളെ പല തവണ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഭീഷണിയാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഏകദേശം ഒരു മാസത്തോളമായി ഇവര്‍ അമ്മുവിനെ ഉപദ്രവിക്കുന്ന കാര്യം അമ്മു വീട്ടില്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. വാട്‌സ്ആപ്പിലും മെസേജ് അയച്ചിരുന്നു. ഇവര്‍ മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. അഞ്ജന എന്ന വിദ്യാര്‍ത്ഥിയാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്.

article-image

fv df

You might also like

Most Viewed