മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; സജി ചെറിയാൻ


ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. ഹൈക്കോടതി തന്‍റെ ഭാഗം കേട്ടില്ല. ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല. ഇതിനു മുകളിൽ കോടതിയുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷിച്ചാണ് റി‍പ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്‍റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ചു. അതിന്‍റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

article-image

HJKLU

You might also like

  • Lulu Exchange
  • Straight Forward

Most Viewed