എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ; ഗൗരവമുള്ള വിഷയമെന്ന് സിപിഐ ദേശീയ നേതൃത്വം


എഡിജിപി - ആർഎസ്എസ് വിവാദ കൂടിക്കാഴ്ചയിൽ ഇടപെട്ട് സിപിഐ ദേശീയ നേതൃത്വം. സിപിഐ സംസ്ഥാന ഘടകത്തോട് പാർട്ടി ദേശീയ നേതൃത്വം റിപ്പോർട്ട് തേടി. കൂടികാഴ്ച ഗൗരവമുള്ള വിഷയമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കൂടിക്കാഴ്ച എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കൂടിക്കാഴ്ചയുടെ പ്രത്യാഘാതങ്ങൾ എന്തെന്നും, തൃശ്ശൂരിലെ പരാജയത്തിന് കാരണമായോ എന്നതും പരിശോധിക്കാൻ സംസ്ഥാനഘടകത്തോട് നിർദേശിച്ചെന്നും ഡി.രാജ പറഞ്ഞു.

അതേസമയം എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസ് സുഹൃത്തുക്കളും. കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴി‌ഞ്ഞ വർഷമാണ് എഡിജിപി എംആർ അജിത്ത് കുമാർ- ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. 2023 ജൂൺ 2 നാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്.

article-image

ADQWDASSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed