കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ഫോട്ടോ എടുത്തത്; ബബിത


കാണാതായ 13 വയസുകാരിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് കുട്ടിയുടെ ചിത്രമെടുത്ത ബബിത. കുട്ടിയുടെ മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തതെന്ന് ബബിത പറഞ്ഞു. ബബിത പകർത്തിയ കുട്ടിയുടെ ചിത്രമാണ് കേസിൽ നിർണായക വഴിത്തിരിവായത്. ബബിത കയറുമ്പോൾ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോൾ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാർട്ട്മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയിൽ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോൾ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചെങ്കിലും കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ബബിത വിശദമാക്കി.

നവ്യ, ജനീഷ എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്നത്. ബബിത നെയ്യാറ്റിൻകരയിൽ ഇറങ്ങി. പാറശാല വരെ കുട്ടിയെ നവ്യ നിരീക്ഷിച്ചിരുന്നെന്ന് നവ്യ പറഞ്ഞു. ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ വെച്ചാണ് കുട്ടിയെ ഇവർ കണ്ടിരുന്നത്. നെയ്യാറ്റിൻകരയിൽ വെച്ചാണ് കുട്ടിയുടെ ചിത്രം പകർത്തിയത്. പുലർച്ചെ മൂന്ന് മണിക്കാണ് ബബിത എസിപിയ്ക്ക് ചിത്രം അയച്ച് നൽകിയത്.

article-image

dfsvadeswfeswad

You might also like

  • Straight Forward

Most Viewed