ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ


എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

article-image

asdsadaadsdfs 

You might also like

Most Viewed