കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം നടന്നു


മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനം റിവൈവ് 24 എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡണ്ട് ഇന്മാസ് ബാബു പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ നിർവഹിച്ചു. പ്രമുഖ പ്രഭാഷകനും സമസ്ത എസ് വൈ എസ് നേതാവുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കൂടപ്പിറപ്പിന് ഒരു വീട് എന്ന പദ്ധതി പ്രഖ്യാപനത്തിലൂടെയാണ് പ്രവർത്തനോദ്ഘാടനം നടന്നത്. ദളിത് ലീഗ് നേതാവ് എപി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സദസ്സ് അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര അസൈനാർ കളതിങ്ങൽ, എസ്‌ വി ജലീൽ, റഫീഖ് തോട്ടക്കര ആശംസകൾ നേർന്നു. രണ്ട് വർഷത്തേക്കുള്ള പദ്ധതി പ്രഖ്യാപനം നിർവഹിച്ച ജില്ല ഓർഗനൈസിങ് സെക്രട്ടറി ആശിഖ് പത്തിലിനെ മികച്ച പ്രവർത്തനത്തിന് ജില്ല കമ്മറ്റി ആദരിച്ചു. അബ്ദുസ്സമദ്‌ പൂക്കോട്ടൂരിനെ ജില്ല കമ്മറ്റിക്ക് വേണ്ടി ഇൻമാസ് ബാബു പട്ടാമ്പി മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറീ നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ട്രഷറർ ഹാരിസ് വിവി തൃത്താല നന്ദിയും പറഞ്ഞു.

article-image

sdfsdf

article-image

szcsdf

article-image

hklhk

You might also like

Most Viewed