ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവത സ്ഫോടനം


ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവത സ്ഫോടനം. ബുധനാഴ്ച റുവാംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടെ സമീപപ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒരു പ്രവിശ്യാ വിമാനത്താവളം അട‌യ്ക്കുകയും ചെയ്തു. വടക്കൻ സുലവേസി പ്രവിശ്യയിലെ സാംഗിഹെ ദ്വീപുകളിലുള്ള അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.  

പുകയും ചാരവും ലാവയും മൂന്ന് കിലോമീറ്റർവരെ ഉ‌യരത്തിലേക്ക് ഉയർന്നുപൊങ്ങി. മേഖലയിൽ സൂനാമി ജാഗ്രത നൽകുകയും ചെയ്തിരുന്നു. 130 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ.

article-image

േ്ിുേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed