ബ്രിട്ടനിൽ വേതന വർദ്ധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ


ബ്രിട്ടനിൽ ദേശീയ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ ഡോക്ടർമാർ വേതനവർധന ആവശ്യപ്പെട്ട്‌ ആറുദിവസം നീളുന്ന പണിമുടക്കിൽ. ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന്‌ ജൂനിയർ ഡോക്ടർമാരാണ്‌ ബുധൻമുതൽ പണിമുടക്കുന്നത്‌. ബ്രിട്ടീഷ്‌ പൊതുജനാരോഗ്യ രംഗത്തെ ഡോക്ടർമാരുടെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കാണിത്‌.

കടുത്ത പണപ്പെരുപ്പം നിലനിൽക്കുന്ന ബ്രിട്ടനിൽ കഴിഞ്ഞ വർഷം സമസ്തമേഖലയിലുമുള്ള തൊഴിലാളികൾ പണിമുടക്കിയിരുന്നു. തപാൽ സർവീസ്‌, റെയിൽ ജീവനക്കാർ, പൊലീസുകാർ, നഴ്‌സുമാർ തുടങ്ങി വൈദികർവരെ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ സമരരംഗത്തെത്തി.

article-image

്ി്േി

You might also like

  • Straight Forward

Most Viewed