മെക്സിക്കോയിൽ ക്രിസ്മസ് അനുബന്ധ പരിപാടിക്കിടെ ഉണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു

മെക്സിക്കോയിൽ ക്രിസ്മസ് അനുബന്ധ പരിപാടിക്കിടെ ഉണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെടുകയും 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സൽവാറ്റിയേറ പട്ടണത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പരിശുദ്ധ കന്യാമാതാവും വിശുദ്ധ യൗസേപ്പിതാവും നസറത്തിൽനിന്ന് ബെത്‌ലഹേമിലേക്കു നടത്തിയ യാത്ര പുനരാവിഷ്കരിക്കുന്ന ലാസ് പൊസാഡാസ് എന്ന സ്പാനിഷ് ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്.
പട്ടണത്തിലെ പഴയ കാലിമേച്ചിൽസ്ഥലത്ത് ആഘോഷത്തിനായി ഒത്തുചേർന്ന നാൽപതോളം പേരാണ് ഇരകളായത്. ഒരു സംഘം അക്രമികൾ പരിപാടിയിൽ അതിക്രമിച്ചുകടന്ന് കണ്ണിൽകണ്ടവരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. ഇരകൾക്കാർക്കും ക്രിമിനൽ ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. മരിച്ചവർ 17നും 35നും ഇടയിൽ പ്രായമുള്ളവരാണ്.
xgvxfb