നെതന്യാഹുവിന്റെ ഹെക്സഗൺ സഖ്യം: ഭീകരവാദം നേരിടാൻ ഇന്ത്യയെ പ്രധാന പങ്കാളിയായി പ്രഖ്യാപിച്ച് ഇസ്രായേൽ


ശാരിക l വിദേശകാര്യം

ആഗോള ഭീകരവാദത്തെ ശക്തമായി നേരിടുന്നതിനായി 'ഹെക്‌സഗൺ സഖ്യം' എന്ന പേരിൽ പുതിയ ഭൗമരാഷ്ട്രീയ കൂട്ടായ്മ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം നടന്നിരിക്കുന്നത്. ഇന്ത്യയെ ഈ സഖ്യത്തിലെ ഏറ്റവും സുപ്രധാന പങ്കാളിയായാണ് ഇസ്രായേൽ അടയാളപ്പെടുത്തുന്നത്. നിലവിൽ ഇന്ത്യ, ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നീ നാല് രാജ്യങ്ങളാണ് ഈ സഖ്യത്തിൻ്റെ നെടുംതൂണുകളായി പ്രവർത്തിക്കുന്നത്.

വരും കാലങ്ങളിൽ കൂടുതൽ അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ കൂടി ഈ സഖ്യത്തിലേക്ക് ഉൾപ്പെടുത്തി വിപുലീകരിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. സുരക്ഷ, പ്രതിരോധം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നീ മേഖലകളിൽ രാജ്യങ്ങൾ തമ്മിൽ അതിശക്തമായ സഹകരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്നും നാളെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം നടത്തുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. പ്രതിരോധ മേഖലയിലെ തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പിട്ടേക്കും. പ്രതിരോധത്തിന് പുറമേ കൃഷി, ജലസംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.

article-image

svdfv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed