ശങ്കരാചാര്യർക്കെതിരെ പോക്സോ കേസ്; ഉത്തർപ്രദേശിൽ വൻ വിവാദം


ഷീബ വിജയൻ
ന്യൂഡൽഹി: ജോഷിമഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദക്കെതിരെ പോക്സോ കേസ് ചുമത്തിയത് ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബി.ജെ.പി സർക്കാരിന്റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തെ വിമർശിച്ചതിലുള്ള വൈരാഗ്യമാണിതെന്ന് അനുയായികൾ കുറ്റപ്പെടുത്തി. ആശ്രമത്തിലെ ശിഷ്യരെ പീഡിപ്പിച്ചു എന്നാരോപിച്ച് മറ്റൊരു സന്യാസിയാണ് പരാതി നൽകിയത്. എന്നാൽ തനിക്കെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് ശങ്കരാചാര്യ പ്രതികരിച്ചു.

article-image

awsdswwq

You might also like

  • Lulu Exchange
  • Straight Forward

Most Viewed