ഇറാന്റെ മേൽ ട്രംപിന്റെ യുദ്ധഭീഷണി; വ്യോമതാവളം വിട്ടുനൽകില്ലെന്ന് യു.കെ


ഷീബ വിജയൻ

ലണ്ടൻ/വാഷിങ്ടൺ: ഇറാനെ ആക്രമിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ബ്രിട്ടൻ. ആക്രമണത്തിനായി യു.കെയുടെ നിയന്ത്രണത്തിലുള്ള 'ഡിയാഗോ ഗാർഷിയ' വ്യോമതാവളം വിട്ടുനൽകില്ലെന്ന് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വ്യക്തമാക്കി. ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കുന്നതിനുള്ള അനുമതിയും യു.കെ നിഷേധിച്ചു.

ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. എന്നാൽ നയതന്ത്ര പിന്തുണയില്ലാതെ ട്രംപ് നടത്തുന്ന നീക്കങ്ങൾക്ക് ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ തടയിടുന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

article-image

adsasdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed