കുവൈത്തിന്‍റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി നിയമിതനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. 2020 മുതൽ അദ്ദേഹം കിരീടാവകാശിയായിരുന്നു.
ശൈഖ് മിശ്അൽ മുൻ കുവൈത്ത് അമീർ ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ ഏഴാമത്തെ പുത്രനും നേരത്തേ ഭരണാധികാരികളായ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നീ മൂന്നു പേരുടെ സഹോദരനുമാണ്. രാജ്യത്തെ പുരോഗതിയിലേക്കും വികസനത്തിലേക്കും സുഭിക്ഷതയിലേക്കും നയിക്കാൻ പുതിയ അമീറിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.
erwewre