ഡി.എം.കെയിലേക്ക് ഒ. പനീർ ശെൽവം? തമിഴ്നാട് രാഷ്ട്രീയത്തിൽ അഭ്യൂഹം ശക്തം


ഷീബ വിജയൻ
ചെന്നൈ: എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഡി.എം.കെയിൽ ചേർന്നേക്കുമെന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പനീർ ശെൽവം പരസ്യമായി പ്രശംസിച്ചതാണ് അഭ്യൂഹങ്ങൾക്ക് കാരണം. പനീർ ശെൽവത്തിന്റെ ക്യാമ്പിലുണ്ടായിരുന്ന എം.എൽ.എ പി. അയ്യപ്പൻ കഴിഞ്ഞ ദിവസം സ്റ്റാലിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഈ വർഷം പകുതിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒ.പി.എസിന്റെ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ ഇത്തവണ തമിഴ്നാട്ടിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയും തെളിയുന്നുണ്ട്.

article-image

zXZxzXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed