ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു

ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആയ ഹ്വാസോംഗ്−18 ഇന്നലെ വീണ്ടും പരീക്ഷിച്ചു. പ്യോഗ്യാംഗിൽനിന്നു തൊടുത്ത മിസൈൽ ജപ്പാനിലെ ഹൊക്കെയ്ഡോയ്ക്കു പടിഞ്ഞാറ് കടലിൽ പതിച്ചു. 73 മിനിറ്റിൽ ആയിരം കിലോമീറ്റർ ദൂരം സഞ്ചരിച്ചു. അതിവേഗ വിക്ഷേപണം സാധ്യമാക്കുന്ന ഖര ഇന്ധനത്തിലാണു മിസൈൽ പ്രവർത്തിക്കുന്നതെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിലിലും ജൂലൈയിലും ഇതേ മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയ അണവാക്രമണത്തിനു മുതിർന്നാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനായി ദക്ഷിണകൊറിയയും അമേരിക്കയും ചർച്ച നടത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്ക് ഉത്തരകൊറിയയിൽനിന്ന് അമേരിക്കവരെ എത്താൻ കഴിയും. ഉത്തരകൊറിയ ഈ വർഷം അഞ്ചാം തവണയാണ് ഇത്തരം മിസൈൽ വിജയകരമായി പരീക്ഷിക്കുന്നത്.
dfssdf