ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; ഇസ്രയേൽ പാർലമെന്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഷീബ വിജയൻ
ടെൽ അവീവ്: ഇസ്രേൽ പാർലമെന്റായ 'നെസെറ്റിനെ' അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചരിത്രം കുറിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രേലിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, ഭീകരവാദം മാനവികതയ്ക്ക് ഭീഷണിയാണെന്ന് ഓർമ്മിപ്പിച്ചു. അതേസമയം, സമാധാനപരമായ ചർച്ചകളിലൂടെ സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം പാർലമെന്റിലെത്തിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും സമാധാനത്തിനായി ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

article-image

eqweweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed