മദുറോ വിചാരണ നേരിടേണ്ടത് വെനസ്വേലയിൽ; അമേരിക്കയിലല്ലെന്ന് ബ്രസീൽ പ്രസിഡന്റ്
ഷീബ വിജയൻ
വാഷിങ്ടൺ: വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോ വിചാരണ നേരിടേണ്ടത് സ്വന്തം രാജ്യത്തായിരിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡി സിൽവ. ഒരു രാജ്യത്തിന്റെ തലവനെ മറ്റൊരു വിദേശ രാജ്യത്തിന്റെ നിർദ്ദേശപ്രകാരം തട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയിലെ പ്രശ്നങ്ങൾ അവിടുത്തെ ജനങ്ങളാണ് പരിഹരിക്കേണ്ടതെന്നും പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ലുല ഡി സിൽവ വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പൊതുമാപ്പ് നിയമത്തിൽ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഒപ്പുവെച്ചു. 1999-ന് ശേഷം രാഷ്ട്രീയ സംഘർഷങ്ങളിൽ ജയിലിലായവർക്ക് ഈ നിയമത്തിലൂടെ മോചനം സാധ്യമാകും.
qewweqwqweqw


