രഹസ്യ ഓപ്പറേഷന് സഹായം വാഗ്ദാനം; സൈനിക ഉദ്യോഗസ്ഥർ സമീപിച്ചെന്ന് ഐ.എസ് കേസ് പ്രതി
ഷീബ വിജയൻ
മുംബൈ: രഹസ്യ ഓപ്പറേഷനുകൾക്ക് കൂട്ടുനിന്നാൽ കേസ് ഒഴിവാക്കാമെന്ന വാഗ്ദാനവുമായി രണ്ട് 'ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ' തന്നെ സമീപിച്ചതായി ഐ.എസ് കേസ് പ്രതി അരീബ് മജീദ്. മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അരീബ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പുരുഷനും തന്റെ വീട്ടിലെത്തിയെന്നും കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും ഹരജിയിൽ പറയുന്നു. സംഭവത്തിൽ കോടതി എൻ.ഐ.എയോടും പോലീസിനോടും റിപ്പോർട്ട് തേടി. 2014-ൽ സിറിയയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് അരീബിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
edserwewq


