പെറുവിൽ പ്രകൃതിക്ഷോഭം; അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും നിരവധി മരണം
ഷീബ വിജയൻ
ലിമ: പെറുവിൽ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ടു. സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനെ തുടർന്ന് രാജ്യത്തെ 700-ലധികം ജില്ലകളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 5,500 വീടുകൾ വെള്ളത്തിനടിയിലാവുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. 'എൽനിനോ കോസ്റ്റെറോ' പ്രതിഭാസമാണ് ഇത്രയും ശക്തമായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
sdasadsa


