അന്യഗ്രഹ ജീവികളെ കുറിച്ച് 485 രഹസ്യ രേഖകൾ; പുറത്തുവിടാൻ ഉത്തരവിട്ട് ട്രംപ്
ഷീബ വിജയൻ
വാഷിങ്ടൺ: അന്യഗ്രഹ ജീവികളെയും അജ്ഞാത ജന്തുക്കളെയും കുറിച്ചുള്ള അതീവ രഹസ്യ രേഖകൾ പുറത്തുവിടാൻ പെന്റഗണിന് ഉത്തരവ് നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്യഗ്രഹ ജീവികൾ സത്യമാണെന്ന മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പരാമർശത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. രേഖകൾ പുറത്തുവിട്ട് ഒബാമയുടെ സംശയം തീർക്കുമെന്നാണ് ട്രംപിന്റെ പരിഹാസം.
2023-ൽ അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ച് (UAP) സൈനികർ സമർപ്പിച്ച 485 റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയാണ് പുറത്തുവിടാൻ നിർദ്ദേശിച്ചിരിക്കുന്നത്. പ്രപഞ്ചം വലുതാണെന്നും മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒബാമ പറയുമ്പോഴും, ഭൂമിയിൽ അന്യഗ്രഹ ജീവികൾ വന്നതിന് തെളിവില്ലെന്നാണ് പെന്റഗണിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ രഹസ്യ രേഖകൾ പുറത്തുവരുന്നതോടെ കൂടുതൽ സങ്കീർണ്ണവും രസകരവുമായ വിവരങ്ങൾ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകം.
efwewfrsedrwasew


