സ്ത്രീകളുടെ വിവരങ്ങളും ചോർത്തി; ഡാറ്റാ ചോർച്ചാ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല


ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ഡാറ്റാ ചോർച്ചാ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾക്ക് പിന്നാലെ സ്ത്രീ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സർക്കാർ ചോർത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി മിഷൻ ഡയറക്ടർക്ക് അയച്ച കത്തും ചെന്നിത്തല പുറത്തുവിട്ടു. മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ഐടി ഏജൻസി വഴിയാണ് ഈ വിവരങ്ങൾ കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു കോടിയോളം ആളുകൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

 

article-image

adsdsdse

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed