അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ മുംബൈ വസതി ഇ.ഡി കണ്ടുകെട്ടി


ഷീബ വിജയൻ
മുംബൈ: റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCom) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. പാലി ഹില്ലിലെ 'അബോഡ്' എന്ന 17 നിലകളുള്ള വസതിയാണ് താത്കാലികമായി ഇ.ഡി ഏറ്റെടുത്തത്. ഏകദേശം 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കുന്നത്.

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 40,000 കോടിയിലധികം രൂപ വകമാറ്റിയെന്ന പരാതിയിലാണ് നടപടി. കേസിൽ അന്വേഷണം മന്ദഗതിയിലാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം ശക്തമായത്. അനിൽ അംബാനിക്കെതിരെ ഇതുവരെ 15,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനിൽ അംബാനിക്ക് ഇ.ഡി വീണ്ടും നോട്ടീസ് നൽകി.

article-image

xxdassasadds

You might also like

  • Lulu Exchange
  • Straight Forward

Most Viewed