സി.പി.എമ്മിൽ മട്ടന്നൂർ പോര്; സീറ്റില്ലെങ്കിൽ മത്സരത്തിനില്ലെന്ന് കെ.കെ. ശൈലജ


ഷീബ വിജയൻ
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കണ്ണൂർ സി.പി.എമ്മിൽ തർക്കം രൂക്ഷമാകുന്നു. മട്ടന്നൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ. ശൈലജ നേതൃത്വത്തെ അറിയിച്ചു. അഞ്ച് തവണ മത്സരിച്ചവർ മാറണമെന്ന നിബന്ധന വെച്ച് ശൈലജയെ ഒഴിവാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായാണ് വിവരം. ശൈലജയ്ക്ക് പകരം മട്ടന്നൂരിൽ വി.കെ. സനോജിനെ പരിഗണിക്കാനാണ് സാധ്യത.

അതേസമയം, തളിപ്പറമ്പ് സീറ്റിലും അനിശ്ചിതത്വം തുടരുകയാണ്. ഇവിടെ സുകന്യയുടെ പേരിനോട് പ്രാദേശിക നേതൃത്വത്തിന് വിയോജിപ്പുണ്ട്. എം.വി. നികേഷ് കുമാറിനെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനാണ് എം.വി. ഗോവിന്ദന് താൽപ്പര്യമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിക്ക് വലിയ തലവേദനയാകുകയാണ്.

article-image

asadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed