മന്ത്രിക്കൊപ്പം ഐ.സി.യുവിൽ സെൽഫി; വിശദീകരണവുമായി നഴ്സ്, ട്രോളുമായി കെ.എസ്.യു


ഷീബ വിജയൻ
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ഐ.സി.യുവിൽ വെച്ച് സെൽഫിയെടുത്തത് വിവാദമാകുന്നു. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് താൻ ഫോട്ടോ എടുത്തതെന്ന് നഴ്സ് സ്മിത പി.സി ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മന്ത്രി നാടകം കളിക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും അവർ പറഞ്ഞു.

എന്നാൽ, കഴുത്തിന് ഗുരുതര പരിക്കുണ്ടെന്ന് പറയുന്ന മന്ത്രി എങ്ങനെയാണ് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് കെ.എസ്.യു ചോദിക്കുന്നു. ഐ.സി.യുവിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ ലംഘിച്ചാണ് ഫോട്ടോ എടുത്തതെന്നും ഇത് രാഷ്ട്രീയ നാടകമാണെന്നും കെ.എസ്.യു ആരോപിച്ചു. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മന്ത്രിയുടെ കഴുത്തിലെ ഡിസ്കിന് സമ്മർദ്ദമുണ്ടെന്നും എന്നാൽ ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്.

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed