അർജുൻ പാണ്ഡ്യൻ കാസർകോട് കളക്ടർ ;കെ. ഇമ്പശേഖറിനെ സ്ഥലംമാറ്റി; ശിഖ സുരേന്ദ്രൻ തൃശൂരിലേക്ക്


ഷീബ വിജയൻ
കാസർകോട്: സംസ്ഥാനത്തെ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കി. തൃശൂർ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് കളക്ടറായി നിയമിച്ചു. കാസർകോട് കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ മാറ്റിയിട്ടുണ്ടെങ്കിലും പുതിയ നിയമനം പ്രഖ്യാപിച്ചിട്ടില്ല. ടൂറിസം ഡയറക്ടറായിരുന്ന ശിഖ സുരേന്ദ്രനാണ് പുതിയ തൃശൂർ കളക്ടർ.

ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തും ട്യൂഷനെടുത്തും പഠിച്ച് സിവിൽ സർവീസ് നേടിയ അർജുൻ പാണ്ഡ്യൻ 2017 ബാച്ച് ഉദ്യോഗസ്ഥനാണ്. മികച്ച കളക്ടർക്കുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ പുരസ്കാരം നേടിയ അദ്ദേഹം, കിളിമഞ്ചാരോ ഉൾപ്പെടെയുള്ള കൊടുമുടികൾ കീഴടക്കിയ പർവ്വതാരോഹകൻ കൂടിയാണ്.

article-image

wdsadsws

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed