ശബരിലമല കൊടിമര നിർമ്മാണം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സുഹൃത്തായ സുരേഷ് ഗോപി അഭ്യർത്ഥിച്ചതനുസരിച്ചാണ് താൻ രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിലെത്തിച്ചതെന്ന് മോഹൻലാൽ മൊഴി നൽകി. ദിലീപും സ്വർണം നൽകിയ കാര്യം വിജിലൻസിനോട് സ്ഥിരീകരിച്ചു. കേസിൽ നേരത്തെ സുരേഷ് ഗോപിയുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.
dsfdfs


