ബന്ദിയാക്കപ്പെട്ട സൈനിക നൊവാ മാഴ്സിയാനോ കൊല്ലപ്പെട്ടത് അൽ ഷിഫയിൽവച്ചാണെന്ന് ഇസ്രേയേൽ

ഹമാസ് ബന്ദികളെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ കൊണ്ടുവരുന്നതിന്‍റെ വീഡിയോ ഇസ്രേലി സേന പുറത്തുവിട്ടു. ബന്ദിയാക്കപ്പെട്ട ഇസ്രേലി സൈനിക നൊവാ മാഴ്സിയാനോ (19) കൊല്ലപ്പെട്ടത് അൽ ഷിഫയിൽവച്ചാണെന്നും അവകാശപ്പെട്ടു. ഹമാസ് ആക്രമണം നടത്തിയ ഒക്‌ടോബർ ഏഴിനു രാവിലത്തെ വീഡിയോ ആണിതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു. രണ്ടു ബന്ദികളെ ആശുപത്രിൽ കൊണ്ടുവരുന്നതു വീഡിയോയിൽ കാണാം.
ആയുധധാരികളായ ആൾക്കാരെയും കാണാം. സിസിടിവി ദൃശ്യത്തിൽ ഒക്‌ടോബർ എഴ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കോർപറൽ നൊവാ മാഴ്സിയാനോയെ അൽ ഷിഫയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് തടങ്കലിലിട്ടിരുന്നതെന്നു ഡാനിയൽ ഹാഗാരി പറഞ്ഞു. ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ബന്ദികൾക്കു കാവലിരുന്ന ആൾ കൊല്ലപ്പെടുകയും നൊവായ്ക്കു നിസാര പരിക്കേൽക്കുകയും ചെയ്തു. ജീവനു ഭീഷണിയുള്ള പരിക്കായിരുന്നില്ല. തുടർന്ന് നൊവായെ ആശുപത്രിക്കുള്ളിൽ കൊണ്ടുവന്നെന്നും അവിടെവച്ച് മറ്റൊരാൾ വധിച്ചുവെന്നും ഹാഗാരി കൂട്ടിച്ചേർത്തു.
്േിി