യുഎസ് താവളങ്ങൾ മിസൈൽ പരിധിയിൽ; മുന്നറിയിപ്പുമായി ഇറാൻ


ഷീബ വിജയൻ
ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ തകർക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. അയൽരാജ്യങ്ങളെ ലക്ഷ്യമിടില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏകദേശം 2,000 മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ കൈവശമുള്ള ഇറാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്കെതിരെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തില്ലെന്നും ഇറാൻ വ്യക്തമാക്കി.

article-image

eredwreerweqwr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed