റഷ്യയിൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കത്തിയാക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്ക്


ശാരിക l വിദേശകാര്യം

മോസ്‌കോ: റഷ്യയിലെ ബാഷ്‌കോർട്ടോസ്ഥാൻ റിപ്പബ്ലിക് മേഖലയിലുള്ള ഉഫ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലേക്ക് അതിക്രമിച്ച് കയറിയ ഒരു കൗമാരക്കാരനാണ് ആക്രമണം നടത്തിയത്. അക്രമിയെ തടയാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ച വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയും യുവാവ് തിരിയുകയായിരുന്നു. ഇതിനിടെ ഇയാൾ സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. നിലവിൽ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യയിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യൻ കൗൺസുലേറ്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിക്കുകയും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഈ സംഭവം റഷ്യയിലെ വിദേശ വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

article-image

േിേി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed