ഹാവിയർ മിലേ അർജന്‍റീനിയൻ പ്രസിഡണ്ട്


അർജന്‍റീനയിൽ വലതുപക്ഷ നേതാവ് ഹാവിയർ മിലേ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെടുപ്പിൽ, സാന്പത്തികകാര്യ മന്ത്രിയായിരുന്ന സെർജിയോ മാസയെയാണു തോൽപിച്ചത്. സാന്പത്തികപ്രതിസന്ധിയും പണപ്പെരുപ്പവും അർജന്‍റീനയെ ഞെരുക്കുന്ന സമയത്തു നടന്ന തെരഞ്ഞെടുപ്പിൽ, കേന്ദ്രബാങ്കിനെ തകർക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങളുമായാണു മിലേ പ്രചാരണം നടത്തിയത്.  

അർജന്‍റീനയുടെ പുനർനിർമാണം തുടങ്ങിയെന്ന്, വിജയം ഉറപ്പാക്കിയതിനു പിന്നാലെ അദ്ദേഹം പറഞ്ഞു. മിലേയെ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. അർജന്‍റീനയെ വീണ്ടും ഉന്നതിയിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ട്രംപ് പറഞ്ഞു. ബ്രസീലിയൻ പ്രസിഡന്‍റ് ലുലാ അടക്കമുള്ളവരും അഭിനന്ദനം അറിയിച്ചു.

article-image

്ുു

You might also like

  • Lulu Exchange
  • Straight Forward

Most Viewed