കരുവന്നൂർ തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷന്റെ മൊഴി. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷൻ മൊഴി നൽകി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപി ജയരാജനും പി സതീഷ് കുമാറിന് അടുത്തബന്ധമാണെന്നും 2016ൽ തിരുവനന്തപുരത്തും 2021ൽ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും മൊഴി. പി കെ ബിജുവും എസി മൊയ്തീനും പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി. 2020ൽ പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും 2016ൽ എ സി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്നാണ് മൊഴി. മന്ത്രി രാധാകൃഷ്ണനുമായും എംകെ കണ്ണനുമായും സതീഷ് കുമാറിന് ബന്ധമുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.

article-image

asasAasSaaqS

You might also like

  • Lulu Exchange
  • Straight Forward

Most Viewed